
കണ്ണൂര്‍: കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കണ്ണൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനാണ് കുമ്മനത്തിനെതിരെ കേസെടുത്തത്. ബിജെപിയെ തകര്‍ക്കണമെന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ടെന്ന് കുമ്മനം പറഞ്ഞു. കുമ്മനം പോസ്റ്റ് ചെയ്തതത് വ്യാജവീഡിയോ ആണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയിന്മേല് കണ്ണൂര്‍ ടൗണ്‍ പോലീസാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ കേസെടുക്കാന്‍ പോലീസിനു മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കിയിരുന്നു.