India

കുൽഭൂഷൺ ജാദവ്: ഹരീഷ് സാൽവെയുടെ പ്രതിഫലം ഒരു രൂപ മാത്രമെന്ന് സുഷമാ സ്വരാജ്

keralanews kulbhushan yadav one rupe

ന്യൂഡൽഹി: കുൽഭൂഷൺ ജാദവിനു നീതി  തേടി രാജ്യാന്തര കോടതിയിൽ ഇന്ത്യയ്ക്കായി    ഹർജി നല്‍കി വാദം തുടരുന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ പ്രതിഫലം ഒരു രൂപ.  വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഈ വിവരം വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. ഹരീഷ് സാൽവെയെ അഭിഭാഷകനായി ചുമതലപ്പെടുത്തിയതിനു പിന്നാലെയുയർന്ന വിമർശനങ്ങൾക്കുള്ള മറുപടിയായിട്ടാണ് ട്വീറ്റ്.

ഹരീഷ് സാൽവെ വാങ്ങുന്നതിനേക്കാളും കുറഞ്ഞ പ്രതിഫലത്തിൽ മറ്റെന്തെങ്കിലും നല്ല അഭിഭാഷകനെ ഇന്ത്യയ്ക്കു ലഭിക്കുമായിരുന്നുവെന്ന് പറഞ്ഞു സഞ്ജീവ് ഗോയൽ എന്നയാൾ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് സാൽവെയുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ സുഷമ സ്വരാജ് പുറത്തുവിട്ടത്.
Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *