തൃശൂർ : കുടുംബശ്രീയ്ക്ക് ഇനി കുടുംബമായി തന്നെ പോകാം. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കുടുംബശ്രീയിൽ അംഗങ്ങളാകാം. നിലവിൽ കുടുംബത്തിൽ നിന്ന് ഒരു സ്ത്രീക്ക് മാത്രമാണ് അംഗത്വം. അതുകൊണ്ടുതന്നെ പലർക്കും ഈ സംവിധാനത്തിൽ അവസരം നഷ്ട്ടമാകുന്നുണ്ട്. ഇതിന് പരിഹാരമായി വിവിധ സംഘങ്ങളായി മാറുകയാണ് കുടുംബശ്രീ. പ്രായമായവർ, യുവതികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ തുടങ്ങിയ കൂട്ടായ്മകൾ ഉൾപ്പെടുന്ന രീതിയിലേക്ക് കുടുംബശ്രീ മാറും. സംസ്ഥാനത്ത 2,77,175 അയൽക്കൂട്ടങ്ങളിലായി 43 ലക്ഷത്തിലധികം വനിതകൾ കുടുംബശ്രീയിൽ അംഗങ്ങളാണ്.
Kerala
കുടുംബശ്രീ ഇനി ‘കുടുംബ’ ശ്രീ
Previous Articleഎച്ച്1 എന്1