Kerala, News

ജൂൺ 18 മുതൽ കെഎസ്ആർടിസി ഇലക്ട്രിക്ക് ബസ് സർവീസ് ആരംഭിക്കും

keralanews ksrtc will start electric bus service from june 18 in the state

തിരുവനന്തപുരം:ജൂൺ 18 മുതൽ കെഎസ്ആർടിസി ഇലക്ട്രിക്ക് ബസ് സർവീസ് ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ 15 ദിവസം ബസോടിക്കും.ഇതു വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് മുന്നൂറോളം വൈദ്യുത ബസുകള്‍ സര്‍വീസിനിറക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസില്‍ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. കര്‍ണാടക,ആന്ധ്ര,ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര,തെലുങ്കാന എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും പരീക്ഷണ സര്‍വീസ് നടത്തുക. ഒരു ചാര്‍ജിങ്ങില്‍ 250 കിലോമീറ്റര്‍ വരെ ഓടാവുന്ന ബസുകളാണു നിലവില്‍ സര്‍വീസ് നടത്തുക.ഇലക്‌ട്രിക് ബസുകളുടെ വില വരുന്നത് 1.5 കോടി മുതലാണ്.വില കൂടുതലായതിനാല്‍ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം ഇലക്‌ട്രിക് ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി നേരത്തേ തീരുമാനിച്ചിരുന്നതാണ്.കിലോമീറ്റര്‍ നിരക്കില്‍ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെ.എസ്.ആര്‍.ടി.സി നൽകും.ബസിന്റെ മുതല്‍മുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉള്‍പ്പെടെയുള്ളവ കരാര്‍ ഏറ്റെടുക്കുന്ന കമ്പനിയാണ് വഹിക്കേണ്ടത്.നേരത്തെ ഇലക്‌ട്രിക് ബസുകള്‍ വാങ്ങി സര്‍വീസ് നടത്താനാണ് കെ.എസ്.ആര്‍.ടി.സി ആലോചിച്ചിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി കൂടി പ്രയോജനപ്പെടുത്തിയാലും വന്‍ സാമ്പത്തിക ബാധ്യത വരുമെന്നതിനാല്‍ ഈ ശ്രമം മുന്നോട്ടുപോയില്ല.

Previous ArticleNext Article