തിരുവനന്തപുരം : ഒക്ടോബർ ഒന്ന് മുതൽ കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഒരുങ്ങി മാനേജ്‌മെന്റ്.സമരത്തെ തുടര്‍ന്ന് തൊഴിലാളികളുടെ അഭാവം നേരിട്ടാല്‍ പകരം സംവിധാനം ഒരുക്കുന്നതിനായി താത്ക്കാലികമായി ‘ബദലി’ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയോഗിക്കുതിന് ലിസ്റ്റ് തയ്യാറാക്കുകയാണെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ഇതിന് നിലവില്‍ കാലാവധി കഴിഞ്ഞ പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടാണ് പട്ടിക തയ്യാറാക്കുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചു. സമരത്തെ ശക്തമായി നേരിടുമെന്ന് നേരത്തെ കെഎസ്ആര്‍ടി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സമരത്തില്‍ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനകളിൽ ഒന്നായ ടിഡിഎഫ് ഒക്ടോബർ 1 മുതൽ അനിശ്ചിത കാല സമരത്തിന് നോട്ടിസ് നൽകിയിരിക്കുകയാണ്.