
തിരുവനന്തപുരം:ശബരിമല കർമസമിതി ഇന്നലെ സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലിനിടെ അക്രമികള്‍ തകര്‍ത്ത ബസുകളുമായി തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെയും സമീപ ഡിപ്പോകളിലേയും 15 ബസുകളാണ് പ്രതിഷേധ വിലാപയാത്രയില്‍ പങ്കെടുത്തത്. കെഎസ്ആര്‍ടിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതിഷേധ യാത്രയിൽ പങ്കെടുത്തു.തിരുവനന്തപുരത്ത് മാത്രം 23 ബസുകള്‍ രണ്ടു ദിവസത്തിനിടെ ആക്രമിക്കപ്പെട്ടു. 3.35 കോടിയുടെ കോടി രൂപയുടെ നഷ്ടം രണ്ടു ദിവസംകൊണ്ട് കെഎസ്ആര്‍ടിസിക്കുണ്ടായെന്ന് കെഎസ്ആർടിസി എംഡി ടോമിന് തച്ചങ്കരി അറിയിച്ചു.