Kerala, News

കോഴിക്കോടും ഇനി നഗരക്കാഴ്ചകൾ കാണാം;യാത്രാ പ്രേമികൾക്കായി കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസ് ആരംഭിക്കുന്നു; ടിക്കറ്റ് നിരക്ക് 200 രൂപ

കോഴിക്കോട്:തിരുവനന്തപുരത്തിന് സമാനമായി യാത്രാ പ്രേമികളെ നഗരം ചുറ്റിക്കാണിക്കാൻ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസ് കോഴിക്കോട്ടും ആരംഭിക്കുന്നു.യാത്രക്കാരുടെ ഏറെ കാലത്തെ ആവശ്യത്തിനൊടുവിലാണ് കെഎസ്ആർടിസി കോഴിക്കോട് നഗരത്തിൽ ഡബിൾ ഡെക്കർ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നത്.കോഴിക്കോട് നഗരത്തിൽ സഞ്ചാരികൾക്ക് പ്രിയപ്പെട്ട കേന്ദ്രങ്ങളിലൂടെയാണ് ഡബിൾ ഡെക്കർ സിറ്റി റൈഡ് നടത്തുക. പ്ലാനറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, വരക്കല്‍ ബീച്ച് എന്നീ സ്ഥലങ്ങളിലൂടെയാകും ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസ് കടന്നുപോകുക.ഉച്ചക്ക് തുടങ്ങി രാത്രി അവസാനിക്കുന്ന യാത്രക്ക് 200 രൂപയായിരിക്കും ബസ് ചാർജ്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി യുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ.എസ്.ആര്‍.ടി.സി ഇക്കാര്യം അറിയിച്ചത്.തിരുവനന്തപുരത്തെ പോലെ ഡബിള്‍ ഡക്കര്‍ ബസിന്റെ രണ്ടാംനിലയുടെ മേല്‍ക്കൂര മാറ്റി സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കാണാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ ഉൾപ്പടെ വൻ നഗരങ്ങളിൽ സമാനമായരീതിയിൽ ഡബിൾ ഡെക്കർ ബസ് സർവീസുകളുണ്ട്. ഈ മാതൃക പിന്തുടർന്ന് തിരുവനന്തപുരത്ത് തുടങ്ങിയ ഡബിൾ ഡെക്കർ സർവീസിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതേ മാതൃകയിൽ സംസ്ഥാനത്തെ മറ്റിടങ്ങളിൽ കൂടി സർവീസ് വ്യാപിപ്പിക്കാൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. അതിന് മുന്നോടിയായാണ് കോഴിക്കോട് നഗരത്തിൽ സർവീസ് ആരംഭിക്കുന്നത്.
Previous ArticleNext Article