ന്യൂഡല്‍ഹി: ഡീസലിന് സബ്‌സിഡി നല്‍കിയ ഇനത്തില്‍ 62 കോടി രൂപ മടക്കിനല്‍കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി യ്ക്കെതിരെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. എന്നാൽ പ്രതിമാസം 18 കോടി രൂപ നഷ്ടത്തിലാണെന്നുകാട്ടി കെ.എസ്.ആര്‍.ടി.സി സത്യവാങ്മൂലം നൽകിയിട്ടുമുണ്ട്.
വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ വാങ്ങുന്നതിനുള്ള സബ്‌സിഡി 2013 ജനുവരി 17ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍, കെ.എസ്.ആര്‍.ടി.സി.ക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് 2013 മാര്‍ച്ച് 21-ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അതേ വര്‍ഷം സെപ്റ്റംബര്‍ 16-ന് സുപ്രീംകോടതി അത് സ്റ്റേ ചെയ്യുകയും ഇതിനിടയിലുള്ള ദിവസങ്ങളില്‍ സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കിയ ഇനത്തിൽ കെ.എസ്.ആര്‍.ടി.സി. 62 കോടി നല്‍കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെടുകയും ചെയ്തു.