തിരുവനന്തപുരം:വിദ്യാർത്ഥികളുടെ കൺസെഷൻ കാർഡിന്റെ നിരക്ക് കെ.എസ്.ആർ.ടി.സി കുത്തനെ കൂട്ടി.10 രൂപ നിരക്കിൽ നൽകിയിരുന്ന കാർഡിന്100 രൂപയാക്കി.കെ.എസ്.ആർ.ടി.സി ഉത്തരവ് എല്ലാ ഡിപ്പോകളിലും നടപ്പാക്കി തുടങ്ങി.കാർഡ് നിരക്ക് കൂട്ടിയ തീരുമാനം ഡയറക്റ്റർ ബോർഡിന്റേതാണെന്നു കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.വിദ്യാർത്ഥികൾക്ക് സൗജന്യം നൽകുന്നതിലൂടെ പ്രതിവർഷം 105 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.നേരത്തെ രണ്ടു രൂപയായിരുന്ന കാർഡിന് 10 രൂപയായി ഉയർത്തുകയായിരുന്നു.വിദ്യാർഥികൾ സൗജന്യ യാത്ര നടത്തുന്നതാണ് കെ.എസ്.ആർ.ടി.സി നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ പ്രധാന കാരണമെന്നു ഗതാഗത വകുപ്പ് സെക്രെട്ടറി എം.ഡിയായിരുന്ന രാജമാണിക്യം നേരത്തെ കത്തയച്ചിരുന്നു.
Kerala
കെ.എസ്.ആർ.ടി.സി. കൺസെഷൻ കാർഡിന്റെ നിരക്ക് കുത്തനെ കൂട്ടി
Previous Articleമിസോറാം ലോട്ടറി വിൽപ്പന കേരളത്തിൽ നിർത്തുമെന്ന് കർണാടക ധനമന്ത്രി