
കോട്ടയം:ചങ്ങനാശ്ശേരിയിൽ കെ എസ് ആർ ടി സി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്.ഞായറാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം നടന്നത്. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.