കണ്ണൂർ:കെ.എസ്.ഇ.ബി കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ ജീവനക്കാരുടെ നേതൃത്വത്തിൽ കാൽടെക്സിന് സമീപം ഓടകളുടെ ശുചീകരണവും തകർന്ന ഓടകളുടെ പുനർനിർമാണവും നടത്തി. കോർപറേഷന്റെ സഹകരണത്തോടെയാണ് സംസ്ഥാന സർക്കാരിന്റെ ശുചിത്വപരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജീവനക്കാരുടെ കൂട്ടായ്മ പ്രവൃത്തി ഏറ്റെടുത്തത്. കാൽടെക്സിൽ വൈദ്യുതിഭവന്റെ മുന്നിൽ വളരെക്കാലമായി തകർന്നു മണ്ണൂമൂടിക്കിടന്ന ഓടയിൽ നിന്നു മാലിന്യങ്ങളും മണ്ണും നീക്കി കോൺക്രീറ്റ് ചെയ്താണ് പുനർനിർമിച്ചത്.പുനർനിർമാണത്തിന് ആവശ്യമായ ചെലവ് ജീവനക്കാർ വഹിച്ചു.
Kerala
കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തിൽ ഓട ശുചിയാക്കി
Previous Articleകപ്പല്‍ ബോട്ടിലിടിച്ച സംഭവം: പ്രതികളെ റിമാന്‍ഡ് ചെയ്തു