Kerala, News

വൈകുന്നേരം ആറ് മുതല്‍ 10 മണിവരെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സ്വയം കുറയ്ക്കണമെന്ന് കെഎസ്‌ഇബി‍

keralanews kseb wants to reduce power consumption in the state from 6 pm to 10 pm

തിരുവനന്തപുരം : ലോഡ്‌ഷെഡ്ഡിങ്ങും, പവര്‍ക്കെട്ടും ഇല്ലാതിരിക്കാന്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്‌ഇബി . പുറത്തു നിന്നുള്ള വൈദ്യുതിയില്‍ ഇന്ന് മാത്രം 200 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.രാത്രികാലത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗമുള്ളത്. വൈകിട്ട് ആറ് മുതല്‍ പത്ത് മണി വരെയാണ് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ളത്. ഈ നാല് മണിക്കൂര്‍ അനാവശ്യമായ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിര്‍ദ്ദേശം ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്നത്.സംസ്ഥാനത്തിന്റെ പുറത്തുള്ള ജാജര്‍ വൈദ്യുത നിലയത്തില്‍ നിന്നുള്ള 200 മെഗാവാട്ടിലാണ് കുറവ്. കല്‍ക്കരി ക്ഷാമം മൂലം ഇവിടെ ഉത്പ്പാദനത്തില്‍ കുറവ് വന്നതാണ് കാരണം. ഇതേ തുടര്‍ന്ന് കെഎസ്‌ഇബി ചെയര്‍മാന്‍ അടക്കമുള്ളവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാനാവത്തതിനാല്‍ കേന്ദ്രപൂളില്‍ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കെഎസ്‌ഇബി കേരളത്തിന്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്.

Previous ArticleNext Article