Kerala, News

കോഴിക്കോട് കക്കയം ഡാം തുറന്നു; കുറ്റ്യാടി പുഴ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

keralanews kozhikode kakkayam dam opened warning for those on the banks of the kuttyadi river

കോഴിക്കോട്: ജലനിരപ്പ് റെഡ് അലര്‍ട്ടിന് മുകളില്‍ എത്തിയതിനെ തുടർന്ന് കോഴിക്കോട് കക്കയം ഡാം തുറന്നു.പത്ത് സെന്റിമീറ്റര്‍ ഉയരത്തിലാണ് ഷട്ടര്‍ തുറന്നിരിക്കുന്നത്. ഇതോടെ സെക്കന്‍ഡില്‍ എട്ട് ക്യൂബിക് മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാകും. ഈ സാഹചര്യത്തില്‍ കുറ്റ്യാടി പുഴയില്‍ 5 സെന്റിമീറ്റർ മീറ്റര്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പുഴക്ക് ഇരു കരങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ നേരത്തെ എറണാകുളം ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നിരുന്നു. മഴ ശമിച്ചിട്ടും വൃഷ്ടി പ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ അണക്കെട്ടുകള്‍ തുറക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് ആകെ 33 ഡാമുകള്‍ തുറന്നിട്ടുണ്ടെന്നാണ് വിവരം.ഇടമലയാര്‍ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നത്തോടെ സംസ്ഥാനത്ത് ആകെ തുറന്ന അണക്കെട്ടുകളുടെ എണ്ണം 32 ആയി. നിരവധി അണക്കെട്ടുകള്‍ ഉള്ള പെരിയാറില്‍ തീരങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ നിന്ന് കൂടുതല്‍ ജലം ഇന്ന് പുറത്തേയ്ക്ക് ഒഴുക്കി.

Previous ArticleNext Article