Kerala, News

കോവിഡ് 19;കടുത്ത നിയന്ത്രണവുമായി കേന്ദ്രം;കണ്ണൂരടക്കം കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടും

keralanews kovid 19 center with strict restriction seven districts of kerala including kannur will be closed

ഡല്‍ഹി: കോവിഡ് 19 ബാധ അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച കേരളത്തിലെ ഏഴ് ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്താകെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ യോഗത്തിലാണ് നിര്‍ദേശം. കേരളത്തില്‍ പത്തനംതിട്ട, കാസര്‍കോട്,എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ ജില്ലകളാണ് അടയ്ക്കുന്നത്.അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റെല്ലാം അടച്ചിടാനാണ് നിര്‍ദേശം. അന്തര്‍സംസ്ഥാന ഗതാഗതവും നിരോധിച്ചിട്ടുണ്ട്.കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറ്റുജില്ലകളില്‍ കൂടി ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകും.വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിയിരുന്നു.

Previous ArticleNext Article