
പേരാവൂർ : കൊട്ടിയൂരിൽ തമിഴ്നാട് സ്വദേശിയുടെ വീട്ടിൽ ശനിയാഴ്ചയുണ്ടായ സ്ഫോടനം ക്വാറികളിൽ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൊട്ടിയൂർ ചാപ്പമലയിൽ താമസിക്കുന്ന കോയമ്പത്തൂർ സ്വദേശി ബാലരാജിന്റെ വീടാണ് സ്‌ഫോടനത്തിൽ തകർന്നത്. സംഭവത്തിൽ വീട്ടുടമയ്‌ക്കെതിരെ സ്‌ഫോടക വസ്തു നിരോധന നിയമ പ്രകാരം കേസെടുത്തു. സ്‌ഫോടനത്തിൽ വീട് പൂർണമായും തകർന്നു.