കണ്ണൂർ:കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി ജില്ലയിൽ കൂടുതൽ സർവീസ് നടത്തും.ഈ മാസം 27 മുതൽ ഉത്സവം അവസാനിക്കുന്ന ജൂൺ 22 വരെയാണ് സർവീസ് ഉണ്ടാകുക.ഇതിനോടനുബന്ധിച്ച് കെഎസ്ആർടിസി തലശ്ശേരി ഡിപ്പോയ്ക്ക് 20 ബസ്സുകൾ അനുവദിച്ചു.തെക്കൻ കേരളത്തിൽ നിന്നെത്തുന്ന കൊട്ടിയൂർ തീർത്ഥാടകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന നഗരമെന്ന നിലയിലാണ് തലശേരിയിൽ നിന്നും പ്രത്യേക സർവീസുകൾ നടത്തുന്നത്.മലപ്പുറത്ത് നിന്നും അഞ്ചും ബത്തേരിയിൽ നിന്നും മൂന്നും ബസ്സുകൾ കൊട്ടിയൂരിലേക്ക് സർവീസ് നടത്തും.കൂടാതെ ഉത്സവത്തിന്റെ പ്രധാനപ്പെട്ട ദിവസങ്ങളിൽ കണ്ണൂർ,കാഞ്ഞങ്ങാട്,പയ്യന്നൂർ,കാസർകോഡ് ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി അധിക സർവീസുകളും നടത്തും.ടയർ ക്ഷാമവും മറ്റുപല കാരണങ്ങളാലും നിരവധി കെഎസ്ആർടിസി ബസ്സുകളാണ് കട്ടപ്പുറത്തിരിക്കുന്നത്.അതിനാൽ കൊട്ടിയൂർ സർവീസുകൾക്ക് വരുമാനം കുറഞ്ഞ റൂട്ടുകളിലെ ബസ്സുകൾ ഉപയോഗിക്കാനാണ് തീരുമാനം.
Kerala, News
കൊട്ടിയൂർ ഉത്സവം;കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും
Previous Articleപുതിയ തൊഴിൽ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി