കൂത്തുപറമ്പ് : കൂത്തുപറമ്പിൽ പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ പ്ലാനുകൾ വിദഗ്ദ്ധ സംഘം പരിശോധിച്ചു. നാല് കൺസൾട്ടൻസി സ്ഥാപനങ്ങളാണ് വിശദമായ പ്ലാൻ തയ്യാറാക്കി നൽകിയിട്ടുള്ളത്. ഇന്നലെ രാവിലെ നഗരസഭാ ഹാളിൽ വെച്ചായിരുന്നു പരിശോധന. നഗരസഭാ ചെയര്മാന് എം സുകുമാരൻ, സെക്രട്ടറി കെ കെ സജിത്ത് കുമാർ, മുൻ ചെയര്മാന്മാരായ കെ ധനഞ്ജയൻ, എൻ കെ ശ്രീനിവാസൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
കൂത്തുപറമ്പ് തലശ്ശേരി റോഡരുകിൽ പത്തേക്കറിലധികം വരുന്ന സ്ഥലമാണ് നിർദിഷ്ട ബസ് സ്റാൻഡിനായി കണ്ടുവെച്ചിരിക്കുന്നത്. പാരാലിലെ പഴയ ശങ്കർ ടാക്കീസിന് സമീപമാണ് എട്ടു വര്ഷം മുൻപ് സ്ഥലം വിലക്കെടുത്ത്.
ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് ബസ് സ്റ്റാൻഡാണ് കൂത്തുപറമ്പിൽ നിര്മിക്കാനുദ്ദേശിക്കുന്നത്. പത്തു കോടി രൂപ നിർമാണത്തിന് നീക്കിവെച്ചിട്ടുണ്ട്. അടുത്ത ദിവസം നടക്കുന്ന നഗര സഭ കൌൺസിൽ യോഗം പ്ലാനുകൾ വിശദമായി പരിശോധിച്ച ശേഷം അംഗീകാരം നൽകുമെന്നു നഗരസഭാ ചെയര്മാന് എം സുകുമാരൻ പറഞ്ഞു.