
കൊല്ലം: കൊല്ലം മലനട ദുര്യോദന ക്ഷേത്രത്തിലാണ് ഇന്നലെ രാത്രി മത്സക്കമ്പം അരങ്ങേറിയത്. കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ചാണ് കമ്പം നടത്തിയത്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്ന് ഒരു വര്‍ഷം തികയുമ്പോഴാണ് തൊട്ടടുത്തുള്ള മലനടയില്‍ വന്‍ വെടിക്കെട്ട് നടത്തിയത്. സംഭവം നടക്കുമ്പോള്‍ പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും തടയാന്‍ ശ്രമിച്ചില്ലെന്ന് പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് 22 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.