Kerala, News

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് ദുബായിലെ കമ്പനിയിൽ നിന്നും കോടികൾ തട്ടിയെടുത്തതായി പരാതി

keralanews kodiyeri balakrishnanas son binoy accused of fraud in dubai

തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി 13 കോടി രൂപ തട്ടിയതായി പരാതി. ദുബൈയിലെ ടൂറിസം കമ്പനിയില്‍ നിന്ന് പണം വാങ്ങി തിരിച്ചടയ്ക്കാതെ മുങ്ങിയ ബിനോയ്‌ക്കെതിരെ ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ് പരാതിക്കാര്‍. ദുബൈയില്‍ ബിസിനസ് നടത്തുകയായിരുന്ന ബിനോയ് കോടിയേരി ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം കമ്പനിയില്‍ നിന്ന് പലതവണയായി 8 കോടി രൂപ വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി.ജാസ് കമ്പനി മേധാവി ഹസ്സൻ ഇസ്മായീൽ ആണ് പരാതി നൽകിയിരിക്കുന്നത്.തന്റെ ബിസിനെസ്സ് പങ്കാളിയായ രാഹുൽ കൃഷ്ണന്റെ സഹായത്തോടെ കാർ വാങ്ങുന്നതിനായി 313200 ദിർഹവും വായ്‌പ്പാ എടുത്തിരുന്നതായും പരാതിയിൽ പറയുന്നു. പണം തിരിച്ചുവാങ്ങാനായി കോടിയേരി ബാലകൃഷ്ണനെയടക്കം നേരില്‍ കണ്ട് സംസാരിച്ചു. പണം നല്‍കാന്‍ കോടിയേരി നല്‍കിയ അവധിയും തെറ്റിയതോടെയാണ് കമ്പനി കേസ് കൊടുത്തത്. പ്രശ്‌നപരിഹാരത്തിന് സിപിഎം കേന്ദ്രനേതൃത്വത്തേയും കമ്പനി അധികൃതര്‍ സമീപിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് പരാതികളൊന്നും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.തന്റെ കമ്പനിക്ക് പുറമെ നിരവധി ആളുകളിൽ നിന്നും ബിനോയ് പണം വാങ്ങിയിട്ടുണ്ടെന്നും തുടർന്ന് പണം മടക്കി നൽകാതെ ഇന്ത്യയിലേക്ക് മുങ്ങുകയായിരുന്നുവെന്നും ഇയാൾക്കെതിരെ അഞ്ചു കേസുകൾ രാജ്യത്തുണ്ടെന്നും പരാതിക്കാർ ആരോപിച്ചു.

Previous ArticleNext Article