Kerala, News

കൊച്ചി മെട്രോ ചൊവ്വാഴ്ച്ച മുതൽ മഹാരാജാസ് വരെ ഓടി തുടങ്ങും

keralanews kochi metro will run to maharajas from tuesday

കൊച്ചി:കൊച്ചി മെട്രോ ചൊവ്വാഴ്ച്ച മുതൽ മഹാരാജാസ് വരെ ഓടി തുടങ്ങും.മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് പുരിയും ചേര്‍ന്നാവും ഉദ്ഘാടനം നിര്‍വഹിക്കുക. ഇരുവരും ചേർന്ന് പുതിയ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തിന് ശേഷം പുതിയ പാതയിലൂടെ യാത്ര ചെയ്ത ചെയ്യും. തുടര്‍ന്ന് ടൗൺ ഹാളിൽ ഉദ്ഘാടനച്ചടങ്ങും നടക്കും.അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 18 കിലോമീറ്ററാവും.നഗരത്തിലെ പ്രധാന ഭാഗങ്ങളിലേക്ക് കൂടി മെട്രോ സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് കെഎംആര്‍എലിന്റെ പ്രതീക്ഷ.അഞ്ച് സ്റ്റേഷനുകളാണ് കലൂര്‍ മുതല്‍ മഹാരാജാസ് വരെയുള്ള ഭാഗത്ത് ഉള്ളത്. നെഹ്റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസി, എംജി റോഡ്, മഹാരാജാസ് എന്നിവയാണ് സ്റ്റേഷനുകള്‍.വ്യത്യസ്തവും ആകര്‍ഷകവുമായ തീമുകളും ഡിസൈനുകളുമാണ് ഉപയോഗിച്ചാണ് അഞ്ച് സ്റ്റേഷനുകളും അണിയിച്ചൊരുക്കിയിരിക്കുന്നത്

Previous ArticleNext Article