Kerala, News

വിസ്മയകേസിൽ കിരൺ കുറ്റക്കാരൻ; വിധി നാളെ

keralanews kiran guilty in vismaya case verdict tomorrow

കൊല്ലം:കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി.വിധി നാളെ പുറപ്പെടുവിക്കും. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്.സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണയും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങളാണ് ഭർത്താവ് കിരണിനെതിരെ ചുമത്തിയിരുന്നത്. വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പേ തന്നെ കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുകയാണ്.  വിധി കേൾക്കാൻ വിസ്മയയുടെ അച്ഛനുൾപ്പെട കോടതിയിലെത്തിയിരുന്നു.നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ വിസ്മയയെ (24)യെ 2021 ജൂൺ 21-ന് ആണ്  ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് ഭർത്താവ് പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ കിരൺകുമാറിനെ പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു.

Previous ArticleNext Article