Kerala

കൊട്ടിയൂരിൽ രാജവെമ്പാല മുട്ടകൾ വിരിഞ്ഞു 10 ഓളം കുഞ്ഞുങ്ങൾ പുറത്തു വന്നു

keralanews king kobras eggs bloomed

കൊട്ടിയൂർ:കൊട്ടിയൂർ പന്ന്യൻമലയിൽ ചപ്പുമെത്തയിൽ പത്തിലേറെ രാജവെമ്പാല മുട്ടകൾ വിരിഞ്ഞു.ചൊവ്വാഴ്ച രാവിലെയാണ് മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തിറങ്ങിയത്.അര മീറ്ററോളം നീളമുള്ളതാണ് ഓരോ പാമ്പിൻ കുഞ്ഞുങ്ങളും.വളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് അഞ്ചരമീറ്ററോളം നീളമുണ്ടാകും.പതിനഞ്ചിനും മുപ്പത്തിനുമിടയിൽ മുട്ടകളിടും.മാത്യു വേലിക്കകത്തിന്റെ കശുമാവിൻ തോട്ടത്തിലാണ് രാജവെമ്പാലയുടെ കുഞ്ഞുങ്ങൾ വിരിഞ്ഞത്.ഏപ്രിൽ 22 നാണ് ഇവിടെ മുട്ടകൾ കണ്ടത്.ഇലകളടുക്കി രാജവെമ്പാല കൂടു നിർമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.മുട്ടകൾ മാറ്റാതെ പറമ്പിൽ തന്നെ വിരിയിക്കാൻ വനം വകുപ്പ് അധികൃതരിൽ നിന്നും നിർദേശമുണ്ടായപ്പോൾ നാട്ടുകാർ ആദ്യം എതിർത്തു.തുടർന്ന് നാട്ടുകാർക്ക് സുരക്ഷ ഉറപ്പു നൽകിയാണ് പ്രകൃത്യാൽ തന്നെ മുട്ടകൾ വിരിയിക്കാനുള്ള അവസരമൊരുക്കിയത്. വന്യജീവി നിരീക്ഷകരുടെ മൂന്നുമാസം  നീണ്ട കാത്തിരിപ്പിനാണ് ഇപ്പോൾ ഫലമുണ്ടായിരിക്കുന്നത്.മഴവെള്ളം കൂടിനു മുകളിൽ വീഴാതിരിക്കാൻ കൂടിനു മുകളിൽ ഇലകളിട്ടും മറ്റും ഇവർ ദിവസങ്ങളോളം കാവലിരുന്നു.രാജവെമ്പാലയെ കുറിച്ച് പഠനം നടത്തുന്ന ചെന്നെയിലെ ഗൗരി ശങ്കറും സ്ഥലത്തെത്തി നിർദേശം നൽകി.ആർക്കും പരാതിക്കു ഇടം നൽകാത്ത വിധത്തിൽ എല്ലാ തയ്യാറെടുപ്പുകളും നടത്തി.ഭക്ഷണവുമെടുത്താണ് പാമ്പിന്റെ മുട്ടയ്ക്ക് കവലിരിക്കാൻ വന്യജീവി സ്നേഹികൾ കാടുകയറിയത്.ഒടുവിൽ മുട്ടകൾ വിരിയുന്നതിനു സാക്ഷികളാകാനും ഇവർക്ക്  സാധിച്ചു.പത്തിലേറെ കുഞ്ഞുങ്ങൾ ഒരുമിച്ചു പിറവിയെടുത്തപ്പോൾ ഇവയെ സുരക്ഷിതമായി പിടികൂടാൻ  വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രകൃതി സ്നേഹികളും ഏറെ പ്രയാസപ്പെട്ടു.തുടർന്ന് ഇവയെ കൊടുംകാട്ടിൽ വിട്ടു.

Previous ArticleNext Article