Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ: സ്‌കൂള്‍ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

keralanews kerala school student commit suicide

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. പരീക്ഷയ്ക്ക് കോപ്പിയടിച്ചുവെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ അപമാനിച്ചതില്‍ മനംനൊന്താണ് വര്‍ക്കല അയിരൂര്‍ എം.ജി.എം സ്‌കൂള്‍ വിദ്യാര്‍ഥി വര്‍ക്കല മരക്കടമുക്ക് സ്വദേശി അര്‍ജുന്‍ (17)  ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ 10 ന് നടന്ന ഐ.പി (ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ്) പരീക്ഷയ്ക്ക് സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചെന്നാണ്  ആരോപണം. അര്‍ജുന്‍ പരീക്ഷയില്‍ ക്രമക്കേട് കാട്ടിയതിന് തെളിവുണ്ടെന്നും കുട്ടിയെ പരീക്ഷകളില്‍നിന്ന് വിലക്കുമെന്നും ക്രിമിനല്‍ കേസെടുപ്പിക്കുമെന്നും മാതാവിനേയും മാതൃസഹോദരിയേയും സാക്ഷിയാക്കി വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്നാണ് ബന്ധുക്കളുടെ ആരോപണം.ഇയാളുടെ ഭീഷണിയെ തുടര്‍ന്നുണ്ടായ മനോവിഷമത്താലും ഭയത്താലുമാണ് മകന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് അര്‍ജുന്റെ മാതാവ് വര്‍ക്കല പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും കോപ്പിയടിക്കരുതെന്ന് പറയുക മാത്രമാണ് ചെയ്തതെന്ന് സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചു.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *