
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ ഒരു ശതമാനം സ്‌പോര്‍ട്‌സ് ക്വാട്ട ഏര്‍പ്പെടുത്താന്‍ തീരുമാനം. ഒ.ബി.സി, എസ്.സി/ എസ്.ടി സംവരണം പോലെ കായികതാരങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്താന്‍ ധാരണയായി. എത്ര ശതമാനം സംവരണം എന്ന കാര്യത്തിൽ അന്തിമതീരുമാനം വൈകാതെ ഉണ്ടാകും. കായികനേട്ടങ്ങൾ കൈവരിച്ചവർക്ക് ഗ്രേസ് മാർക്ക് സംവിധാനമാണ് നിലവിൽ പി.എസ്.സി നൽകുന്നത്. കായികതാരങ്ങൾ നിരവധിനേട്ടങ്ങൾ കൈവരിച്ചിട്ടും സർക്കാർ ഓഫീസ് കയറിമടുക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.