തിരുവനന്തപുരം:ഇരുചക്രവാഹനത്തില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്രചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി കേരള പൊലീസ്.യുവാക്കളും കൗമാരക്കാരും നിയമ വിരുദ്ധമായി രണ്ടില്‍ കൂടുതല്‍ ആളുകളുമായി യാത്ര ചെയ്യുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്. കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.യാത്രയില്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കുക, അമിത വേഗത ഒഴിവാക്കുക,വാഹനം ഓടിക്കുമ്ബോള്‍ പിന്നിലൂടെ വരുന്ന വാഹനങ്ങള്‍ കാണുന്നതിന് തിരിഞ്ഞുനോക്കാതെ ഇരുവശത്തുള്ള കണ്ണാടിയില്‍ നോക്കി പിന്‍ഭാഗം വീക്ഷിക്കുക തുടങ്ങിയ മുന്നറിയിപ്പുകള്‍ പോലീസ് കുറിപ്പിലൂടെ മുന്നോട്ട് വെയ്ക്കുന്നു. ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പോസ്റ്റിൽ പറയുന്നുണ്ട്. യാത്രയില്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കുക. ഹെല്‍മറ്റ് ഉപയോഗം പൂര്‍ണമായും നടപ്പാക്കാന്‍ നിയമാനുസരണം മാത്രം കഴിയുകയില്ല. ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ആളുകള്‍ക്ക് ശരിയായ അറിവ് നല്‍കുകയോ അവ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയോ ചെയ്യുക. ചിന്‍സ്ട്രാപ് ഇടാതെ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന് തുല്യമാണ്.വളര്‍ന്നുവരുന്ന തലമുറ ഗതാഗത സംസ്കാരമുള്ളവരായിത്തീരുകയും ഡ്രൈവര്‍മാര്‍ അവരുടെ ഡ്രൈവിംഗ് രീതിയില്‍ ശരിയായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ അപകടരഹിതമായ ഒരു റോഡ് സംസ്കാരം നമുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും ഫേസ്ബുക് പോസ്റ്റിൽ വിശദീകരിക്കുന്നു.