Kerala, News

വാട്​സ്​ആപ് അക്കൗണ്ട്​​ ഉപയോഗിക്കുന്നവർ ടു-സ്​റ്റെപ്​ വെരിഫിക്കേഷന്‍ ​ഉപയോഗിക്കണമെന്ന്​ കേരള പൊലീസി​​െന്‍റ സൈബര്‍ ഡോം മുന്നറിയിപ്പ്

keralanews kerala police cyber dome warns whatsapp account users to use 2 step verification

തിരുവനന്തപുരം: ഹാക്കര്‍മാരില്‍ നിന്ന് സ്വന്തം വാട്സ്ആപ് അക്കൗണ്ട് സംരക്ഷിച്ച്‌ നിര്‍ത്താന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് കേരള പൊലീസിെന്‍റ സൈബര്‍ ഡോം മുന്നറിയിപ്പ് നല്‍കി. ഇതിനായി വാട്സ്ആപ് ഉപയോക്താക്കള്‍ ടു-സ്റ്റെപ് വെരിഫിക്കേഷന്‍ ഉപയോഗിക്കണമെന്ന് പൊലീസ് നിര്‍ദേശിക്കുന്നു. ഉപയോക്താവിെന്‍റ നമ്പർ ഉപയോഗിച്ച്‌ മറ്റാരെങ്കിലും വാട്സ്ആപ് തുറക്കാന്‍ ശ്രമിക്കുന്നത് തടയുന്നതിനായാണ് ഈ അധിക സുരക്ഷാസംവിധാനം. അടുത്തകാലത്തായി വ്യാപകമായി സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍െപട്ടതിനെ തുടര്‍ന്നാണ് പൊലീസിെന്‍റ നിര്‍ദേശം.ടു സ്റ്റെപ് വെരിഫിക്കേഷന്‍ വഴി വാട്സ്ആപ് സുരക്ഷിതമാക്കാന്‍ വളരെ എളുപ്പമാണ്.ഇതിനായി ഫോണില്‍ വാട്സ്ആപ് തുറക്കുക, സെറ്റിങ്സില്‍ പോയി ‘അക്കൗണ്ട്’ എന്ന മെനു തുറക്കുക. അവിെട ടു സ്റ്റെപ് വെരിഫിക്കേഷന്‍ എന്നത് ‘ഇനേബ്ള്‍’ ചെയ്യുക. ശേഷം ആറ് അക്ക രഹസ്യ കോഡ് നല്‍കുക.ശേഷം അടുത്ത ഘട്ടത്തിലേക്ക് കടന്ന് അവിടെയും നേരത്തേ നല്‍കിയ ആറ് അക്ക രഹസ്യ കോഡ് വീണ്ടും നല്‍കുക. തുടര്‍ന്ന് നിങ്ങളുടെ ഇ-മെയില്‍ വിലാസം കൂടി നല്‍കിയാല്‍ ടു സ്റ്റെപ് വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ണമാവും.പ്രസ്തുത നമ്പറിൽ എപ്പോഴെങ്കിലും വാട്സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോൾ നിങ്ങള്‍ നല്‍കിയ രഹസ്യ കോഡ് ആവശ്യപ്പെടും. ഇങ്ങനെ വാട്ആപ് സുരക്ഷിതമാക്കാം.

Previous ArticleNext Article