Business, Kerala

കേരളം ഇലക്ട്രിക്ക് വാഹനങ്ങൾ വിപണിയിലിറക്കി

keralanews kerala introduced electric vehicles

തിരുവനന്തപുരം:കേരള പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡിന്റെ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ വിപണിയിലിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇലക്ട്രിക്ക് വാഹന സഹായ ശില്പശാല ഉൽഘാടനം ചെയ്തു.വൈദ്യുത വാഹന സംബന്ധമായ ഗവേഷണങ്ങൾക്കും ഉത്പാദനത്തിനും അവസരമൊരുക്കാൻ ലോകോത്തര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രം സജ്ജമാക്കുമെന്ന് ശില്പശാല ഉൽഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത വാഹനനയം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നയം നടപ്പാക്കുമ്പോൾ ലോകത്തിലെ വൈദ്യുതവാഹന രംഗത്ത് മികച്ച മത്സരക്ഷമത കാഴ്ചവയ്ക്കാൻ കേരളത്തിന് ഇത് സഹായകരമാകും.ഈ ലക്ഷ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ലോകനിലവാരത്തിലുള്ള പരിശീലനവും നൈപുണ്യ വികസനവും ലക്ഷ്യമാക്കി മികവിന്റെ കേന്ദ്രം ഒരുങ്ങുന്നത്. കെഎസ്ആർടിസിയും ഇലക്ട്രിക്ക് ബസ്സുകൾ ഉൾപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്.കൂടാതെ വൈദ്യുതകാറുകളും ബോട്ടും ഓട്ടോകളും നയത്തിന്റെ ഭാഗമായി സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.മലിനീകരണം കുറയ്ക്കാനും ചിലവ് കുറയ്ക്കാനും ഇത് സഹായിക്കും.വൈദ്യുത വാഹനങ്ങൾക്കുള്ള റീചാർജ് പോയിന്റുകളും സ്ഥാപിക്കും.

വൈദ്യുത വാഹനനയം നടപ്പാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ സ്റ്റിയറിങ് കമ്മിറ്റിയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്.പരിസ്ഥിതി സംരക്ഷണം സർക്കാരിന്റെ അജണ്ടയാണ്.കേരളത്തിലുണ്ടായ കനത്ത മഴയും പ്രളയവും കാലാവസ്ഥ വ്യതിയാനത്തിന്റെ കൂടി ഭാഗമാണ്.ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹൃദവും സാമ്പത്തികലാഭമുള്ളതുമായ വൈദ്യുത വാഹനനയത്തിലേക്ക് മാറുന്നത്.സംസ്ഥാനതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചാണ് വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ കരട് തയ്യാറാക്കിയത്.ഇത്തരം ശില്പശാലകളിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ കൂടി നയത്തിൽ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളാ ഓട്ടോമൊബൈൽസ് പുറത്തിറക്കുന്ന ഇ-ഓട്ടോയുടെയും എൻ.ഡി.എസ് എക്കോ മോട്ടോഴ്സിന്റെയും ഇ-സ്‌കൂട്ടറിന്റെയും ലോഞ്ചിങ്ങും ശിൽപ്പശാലയിൽ നടന്നു.

Previous ArticleNext Article