Kerala, News

‘ കനിവോടെ കാസർകോട് ‘ സേവന പ്രവർത്തനങ്ങൾക്കായി നമുക്കും കൈകോർക്കാം

Screenshot_2018-08-17-16-41-34-974_com.miui.gallery

കാസർകോഡ്:   കാസറകോഡ് ജില്ലയുടെ  വിവിധ മേഖലയിൽ നിന്നുള്ള “കനിവോടെ കാസറകോഡ് ” എന്ന സുമനസ്സുകളുടെ കൂട്ടായമയിൽ സ്വന്തമായും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, ഭക്ഷ്യ വിഭവങ്ങൾ ,കുടിവെളളം, പായ, അത്യാവശ്യമരുന്നുകൾ തുടങ്ങിയവ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകാനായി രണ്ട് ട്രക്കുകളിൽ സംഭരിച്ച് ഇന്ന് ഉച്ചക്ക്  പുറപ്പെട്ടു. നാളെ വയനാട് ജില്ലാ കലക്ടർ വഴി ക്യാമ്പുകളിൽ എത്തിക്കാനാണുദ്ദേശിക്കുന്നത്. പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി  കാസർകോഡ് ജില്ലയിൽ തുടങ്ങിയ ‘കനിവോടെ കാസർകോഡ്’ പദ്ധതിയിൽ നമുക്കും പങ്കാളികളാകാം.ഇന്നലെ ആരംഭിച്ച പദ്ധതി വളരെ ചുരുങ്ങിയ നേരം കൊണ്ടുതന്നെ കാസർകോഡ് ജില്ല ഒന്നടംഗം ഏറ്റെടുത്തിരിക്കുകയാണ്. കാസർകോഡ്, ഒടയംചാൽ,കാഞ്ഞങ്ങാട്,നീലേശ്വരം,ചെറുവത്തൂർ,തൃക്കരിപ്പൂർ എന്നിവിടങ്ങളിലാണ് കളക്ഷൻ പോയിന്റുകൾ ഒരുക്കിയിരിക്കുന്നത്. സഹായം എത്തിക്കാൻ തുടർന്നും ആഗ്രഹക്കുന്നവർക്ക്  സാധനങ്ങൾ ഇനിയും എത്തിക്കാവുന്നതാണ്.

കനത്ത മഴയും തുടർന്നുണ്ടായ പ്രളയവും മിക്ക ജില്ലകളെയും വളരെ മോശമായ രീതിയിൽ ബാധിച്ചിരിക്കുന്ന ഈ അവസരത്തിൽ സുരക്ഷിത്വം അനുഭവിക്കുന്നവർ എന്ന നിലയിൽ ദുരിതത്തിലകപ്പെട്ടവർക്ക് വേണ്ടി സഹായം എത്തിക്കുക എന്ന ഉത്തരവാദിത്വമാണ് ഒരു കൂട്ടം യുവതി യുവാക്കൾ യാഥാത്ഥ്യമാക്കിയത്. വ്യക്തികളുടെയോ ജാതി മത രാഷ്ട്രീയ സംഘടകൾ വഴി അല്ലാതെ ആരുടെയും പേരോ ഫോട്ടോയോ നൽകാതെ തികച്ചും മാതൃകാപരമായാണ്   ഗ്രൂപ്പിലെ അംഗങ്ങൾ  ഒറ്റക്കെട്ടായാണ് അർഹിക്കുന്ന കൈകളിലേക്ക് സഹായം  എത്തിക്കുന്നത്.

ആവശ്യമായ സാധനങ്ങൾ: ഭക്ഷ്യവസ്തുക്കൾ,ബക്കറ്റ്,കപ്പ്,പ്ലേറ്റുകൾ,സാനിറ്ററി നാപ്കിൻ, സോപ്പ്,സോപ്പുപൊടി,മുണ്ട്,മാക്സി,ചുരിദാർ,കുട്ടിയുടുപ്പുകൾ(ഉപയോഗിക്കുവാൻ പറ്റുന്നവയായിരിക്കണം),ബേബി ടവ്വൽ,വെള്ളം ശേഖരിക്കാനുള്ള പാത്രങ്ങൾ, മെഴുകുതിരികൾ,പായ,പുതപ്പ് തുടങ്ങിയവ.

Previous ArticleNext Article