തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജിൽ വിദ്യാർത്ഥി സംഘടനകൾ നടത്തിയ അക്രമങ്ങളെ പ്രതിഷേധിച്ചു കൊണ്ട് സ്വാശ്രയ കോളേജുകൾ അടച്ചിടാൻ കോളേജുകളുടെ സംഘടന തീരുമാനിച്ചതിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി.
സ്വാശ്രയ കോളേജുകളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതി രൂപീകരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭ തീരുമാനിച്ചു.കഴിഞ്ഞ കുറെ വർഷങ്ങളായി പല സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അകാരണമായി ഉപദ്രവിക്കുന്ന പ്രവണത മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നു എന്ന വിവാദത്തിന്റെ പശ്ചാതലത്തിൽ കൂടിയായിരിക്കും അന്വേഷണം.
വിദ്യാത്ഥികളുടെ പരാതികൾ പരിശോധിക്കാൻ ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള ഓംബുഡസ്മാനെ നിയമിക്കുവാനും സാങ്കേതിക സർവ്വകലാശാല അധികൃതർ തീരുമാനിച്ചു.