കണ്ണൂര്‍: കീഴാറ്റൂരിൽ വയൽ നികത്തിയുള്ള ബൈപാസ് നിർമിക്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് ഇന്ന് ബിജെപി മാർച്ച് നടത്തും.മാർച്ചിൽ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അവസാനിപ്പിക്കുക, മണ്ണിന് വേണ്ടി പോരാടുന്ന സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുക, ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തയാറാവുക, ബദല്‍ റോഡ് നിർമിക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി കീഴാറ്റൂരിൽ മാർച്ച് നടത്തുന്നത്.
Kerala, News
കീഴാറ്റൂർ ബൈപാസ്;വയൽക്കിളികൾക്ക് പിന്തുണയുമായി ഇന്ന് ബിജെപി മാർച്ച്
Previous Articleപാലക്കാട്ട് ബിജെപി പ്രവർത്തകന് വെട്ടേറ്റു