Kerala, News

കാസര്‍കോട് മെഡിക്കല്‍ കോളേജ് ഇന്നുമുതൽ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിക്കും

keralanews kasarkode medical college function as covid hospital from today

കാസർകോഡ്:കാസര്‍കോട് മെഡിക്കല്‍ കോളേജ് ഇന്നുമുതൽ  കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിക്കും. തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കാസര്‍കോട് എത്തി. 27പേരടങ്ങുന്ന വിദഗ്ധസംഘമാണ് കാസര്‍കോട് എത്തിയത്. വൈകീട്ടോടെയാവും രോഗികളെ ആശുപത്രിയില്‍ എത്തിക്കുക. ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളും ആശുപത്രിയിൽ തയ്യാറാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 100 കിടക്കകളും പത്ത് ഐ.സി.യു കിടക്കകളും കൂടി സജ്ജമാക്കാനാണ് പദ്ധതി.കോവിഡ് ആശുപത്രിയില്‍ സേവനം അനുഷ്ടിക്കാന്‍ എത്തിയ 27 പേരടങ്ങുന്ന വിദഗ്ധ സംഘം ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കാസർകോഡ് ജില്ലയിലാണ്.അവർക്ക് മികച്ച ചികിത്സ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് കാസർകോഡ് മെഡിക്കൽ കോളേജിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനെ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നത്.ഇന്നലെ ജില്ലയില്‍ ഏഴ് വയസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 139 ആയി സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന നെല്ലിക്കുന്ന് സ്വദേശിയായ ഏഴ് വയസുള്ള ആണ്‍കുട്ടിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.ജില്ലയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഡബിള്‍ ലോക് ഡൗണ്‍ വ്യാപിപ്പിക്കും. രോഗികളുടെ സമ്പർക്ക പട്ടികയിലുള്‍പ്പെട്ടവരുടെ സാമ്പിള്‍ ശേഖരണവും പരിശോധനയും കൂടുതല്‍ വേഗത്തിലാക്കുനും തീരുമാനമായിട്ടുണ്ട്. ഇതിനായി ജില്ലയിൽ കൂടുതല്‍ സാമ്പിൾ കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. അടുത്ത രണ്ടാഴ്ച കാസർകോട് നിര്‍ണായകമാണെന്നാണ് വിലയിരുത്തൽ.

Previous ArticleNext Article