
കാസർകോഡ്:കാസർകോഡ് ഇരട്ടക്കൊലപാതക കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത് അന്വേഷണം അട്ടിമറിക്കാനെന്ന് കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുല്ലപ്പള്ളി ആവര്‍ത്തിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി തല സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് തുടക്കം മുതല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.