തിരുവനന്തപുരം : കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതി നടത്തിപ്പിൽ ഉമ്മൻ ചാണ്ടിയും കെ എം മാണിയും അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്ന് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് റിപ്പോർട്ട്. മലപ്പുറം സ്വദേശിയാണ് പദ്ധതിയിൽ ക്രമകേട് ആരോപിച്ച് വിജിലൻസ് കോടതിയെ സമീപിച്ചത്. കാരുണ്യ ലോട്ടറിയിലൂടെ സർക്കാരിന് കോടികളുടെ വരുമാനം ലഭിച്ചുവെങ്കിലും രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചില്ലെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. മാരക രോഗങ്ങൾ പിടിപെട്ട സാധുക്കളായ രോഗികളുടെ ചികിത്സയ്ക്ക് സഹായം നൽകാൻ മുൻ യു ഡി എഫ് സർക്കാർ ആരംഭിച്ചതാണ് കാരുണ്യ ലോട്ടറി .
Kerala
കാരുണ്യ ലോട്ടറി; ഉമ്മൻ ചാണ്ടിക്കും കെ എം മാണിക്കും ക്‌ളീൻചിറ്റ്
Previous Articleപീഡനത്തിൽ ന്യായീകരണവുമായി മന്ത്രി തന്നെ രംഗത്ത്