India, News

കർണാടക ജയനഗർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറുന്നു

keralanews karnataka jayanagar election congress jds alliance leading

ബെംഗളൂരു:ബംഗളുരു: കർണാടകയിലെ ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.റിപ്പോർട്ട് അനുസരിച്ച് കോൺഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറുകയാണ്.  വോട്ടെണ്ണല്‍ ഒന്‍പത് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി എണ്ണായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.ബിഎന്‍ പ്രഹ്ലാദ് ആണ് ബിജെപി സ്ഥാനാര്‍ത്ഥി.മെയ് 12 നായിരുന്നു കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിഎന്‍ വിജയകുമാറിന്റെ മരണത്തെ തുടർന്ന് ജയനഗറിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. ജൂണ്‍ 11 നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. 55 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്.നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഉടലെടുത്ത കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ജയനഗറില്‍ ഒന്നിച്ച്‌ നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.നേരത്ത ആര്‍ആര്‍ നഗറിൽ നടന്ന തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും വെവ്വേറെ മത്സരിക്കുകയായിരുന്നു. ഇത് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്തിരുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ ഒന്നിച്ച്‌ നില്‍ക്കേണ്ടത് അനിവാര്യമെന്ന് വിലയിരുത്തിയും സഖ്യത്തിന്റെ സുഗമമായ മുന്നോട്ട് പോക്ക് സാധ്യമാക്കുന്നതിനും വേണ്ടിയാണ് കോണ്‍ഗ്രസിന് പിന്തുണ നല്കാൻ ജെഡിഎസ് തീരുമാനിച്ചത്.ഇതിന്റെ ഫലമായി ജയനഗറിലെ സ്ഥാനാർത്ഥിയെ ജെഡിഎസ് പിൻവലിച്ചിരുന്നു.

Previous ArticleNext Article