ബെംഗളൂരു: കര്‍ണാടകയിലെ ജയനഗറില്‍ കോണ്‍ഗ്രസിന് വിജയക്കൊടി. ബിജെപിയുടെ ബി എന്‍ പ്രഹ്ലാദിനെ 5000ല്‍ അധികം വോട്ടുകള്‍ക്ക് പിന്തള്ളി കോൺഗ്രസിന്റെ സൗമ്യ റെഡ്ഢി വിജയിച്ചു.സൗമ്യ റെഡ്ഡി 53151 വോട്ടുകള്‍ നേടി. എതിര്‍ സ്ഥാനാര്‍ഥി ബി.എന്‍ പ്രഹ്ലാദിന് 48302 വോട്ടുകള്‍ മാത്രമാണ് നേടിയത്. വോട്ടണ്ണെല്ലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു.ബിജെപിയുടെ സിറ്റിംഗ് എംഎൽഎയും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായിരുന്ന ബി.എൻ.വിജയ കുമാറിന്‍റെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ജെഡിഎസ്- കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയതിനു പിന്നാലെ ജയനഗറിലെ സ്ഥാനാർഥിയെ പിൻവലിച്ച് ജെഡിഎസ് കോൺഗ്രസിന് പിന്തുണ നൽകിയിരുന്നു. കോണ്‍ഗ്രസ് വിജയം നേടിയതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ഒരു സീറ്റുകൂടിയായി.
India, News
കർണാടക ജയനഗർ തിരഞ്ഞെടുപ്പ്;കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്‌ഡി വിജയിച്ചു
Previous Articleഇരിട്ടി പോലീസ് സ്റ്റേഷനിൽ കയറിൽ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമം