ബെംഗളൂരു:കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍.കേരളത്തിനു പുറമെ കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രക്കാര്‍ക്കും കര്‍ണാടക ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബഡമാക്കിയിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗം പോയതൊടെ കര്‍ണാടകയില്‍ സ്‌കൂളുകളും കോളേജുകളും തുറന്നിട്ടുണ്ട്.അതിര്‍ത്തികളില്‍ പരിശോധന കർശനമാക്കിയിട്ടുണ്ട്.നേരത്തെ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലമോ അല്ലെങ്കില്‍ കോവിഷീല്‍ഡ് ഒരു ഡോസെടുത്ത് സര്‍ട്ടിഫിക്കറ്റോ മാത്രമാണ് സംസ്ഥാനത്തേക്ക് കടക്കാനുള്ള നിബന്ധനയാക്കി നിശ്ചയിച്ചിരുന്നത്.ഇനി മുതല്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് മതിയാകില്ല. കര്‍ണാടകയില്‍ നേരിയ തോതില്‍ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണിത് പുതിയ തീരുമാനം. ഇന്നലെ 1900- ഓളം കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് അതിര്‍ത്തികളില്‍ പരിശോധന നിര്‍ബന്ധമാക്കാനുള്ള പ്രധാന കാരണം.