Kerala, News

കേരള അതിര്‍ത്തിയില്‍ റോഡില്‍ മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടി കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി

keralanews karnataka governments move to block the roads in kerala boarder is against the directive of central govt

കാസർകോഡ്:കാസർകോടിന്റെ അതിർത്തി ഗ്രാമങ്ങളിലെ റോഡില്‍ മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടി കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി.ഇന്‍ഡ്രോ-കാസര്‍കോടിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ റോഡിലാണ് കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ടത്. സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വിഷയത്തില്‍ ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ച്‌ മണ്ണുമാറ്റാന്‍ ധാരണയിലായന്നെും അറിയിച്ചു.കർണാടക സർക്കാർ മണ്ണിറക്കി റോഡുകളിൽ തടസ്സമുണ്ടാക്കുന്നത് കാരണം അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇതിനെതിരെ രംഗത്ത് വന്നു.സർക്കാർ തലത്തിൽ ഇടപ്പെട്ട് അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ ഇരുവരും ആവശ്യപ്പെട്ടു.അതിർത്തി ഗ്രാമങ്ങളിലുള്ളവർ പ്രധാനമായും ആശുപത്രികളെയും മറ്റ് അവശ്യസേവനങ്ങളേയും ആശ്രയിക്കുന്നത് കർണാടകയെയാണ്. കർണാടക അതിർത്തി അടച്ചതോടെ കാൻസർ രോഗികളടക്കം നൂറുകണക്കിന് രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.

Previous ArticleNext Article