India, News

കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി

keralanews karnataka byelection retaliation for bjp

ബെംഗളൂരു:കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത  തിരിച്ചടി.മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിലും കോൺഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറ്റം നടത്തി.മാണ്ഡ്യ, ബെല്ലാരി ലോക്‌സഭാ മണ്ഡലങ്ങളിലും രാമനഗര, ജാംഖണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ജനതാ ദള്‍ സഖ്യം മികച്ച വിജയം നേടിയപ്പോള്‍ ശിവമോഗയില്‍ ബിജെപി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബെല്ലാരിയിൽ കോൺഗ്രസിലെ വി.എസ് ഉഗ്രപ്പ വൻ ഭൂരിപക്ഷത്തോടെയാണ് വിജയം കരസ്ഥമാക്കിയത്.ബിജെപിയിലെ ശക്തനായ നേതാവ് ബി.ശ്രീരാമുലുവിന്റെ സഹോദരി ജെ.ശാന്തയെയാണ് ഉഗ്രപ്പ പരാജയപ്പെടുത്തിയത്.പതിനാലു വർഷമായി കൈയ്യടക്കിയിരുന്ന ബെല്ലാരി നഷ്ട്ടപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.ഷിമോഗയിൽ മാത്രമാണ് ബിജെപിക്ക് മുന്നേറ്റം നേടാനായത്.ഇവിടെ ബിജെപി നേതാവ് ബി.സ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര വിജയിച്ചു.നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന രാമനാഗരിയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി വിജയിച്ചു. ജാംഖണ്ഡിൽ കോൺഗ്രസിന്റെ ആനന്ദ് സിദ്ദു ന്യാമഗൗഡയും വിജയിച്ചു.കോൺഗ്രസ്-ജെഡിഎസ് സഖ്യം ആദ്യമായി ഒന്നിച്ചു മത്സരിക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ സഖ്യത്തിന് നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം.

Previous ArticleNext Article