Kerala, News

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്; അർജ്ജുൻ ആയങ്കിയടക്കമുള്ള പ്രതികൾക്ക് സിം കാർഡ് നൽകിയ രണ്ട് പേർ കസ്റ്റഡിയിൽ

keralanews karipur gold smuggling case two persons who gave sim cards to the accused are in custody

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കിയടക്കമുള്ള പ്രതികൾക്ക് സിം കാർഡ് നൽകിയ രണ്ട് പേർ കസ്റ്റംസ് കസ്റ്റഡിയിൽ.പാനൂർ സ്വദേശി അജ്മലും, ഇയാളുടെ സുഹൃത്തായ ആഷിഖുമാണ് കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്.പാനൂരിലെ സക്കീനയുടെ മകനാണ് അജ്മൽ. സ്വർണ്ണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് തെളിഞ്ഞിരുന്നു. സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തത്.അതേസമയം മുഖ്യപ്രതി അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഷാഫിയുടെ ചോദ്യംചെയ്യലിന് ശേഷമായിരിക്കും കൊടി സുനി അടക്കമുള്ളവരെ കസ്റ്റംസ് ചോദ്യം ചെയ്യുക. ഇന്നലെ ഹാജരാകാന്‍ ഷാഫിയോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇന്ന് ഹാജരാകാമെന്ന് ഷാഫി കസ്ടറ്റംസിനെ അറിയിക്കുകയായിരുന്നു.

Previous ArticleNext Article