Kerala, News

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്;ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

keralanews karipur gold smuggling case customs raid in the house of akash thillenkeri

കണ്ണൂർ:കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്‌ഡ്. തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം റെയ്ഡ് നടത്തുന്നത്.ഇന്നു പുലര്‍ച്ചെയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കണ്ണൂര്‍ കസ്റ്റംസ് ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലുള്ള അര്‍ജ്ജുന്‍ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതില്‍ നിന്നും ആകാശിന്‍റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആകാശ് സ്ഥലത്തില്ല. മൊബൈല്‍ ഫോണും പ്രവര്‍ത്തിക്കുന്നില്ല. സ്വര്‍ണക്കടത്ത് ക്വട്ടേഷനില്‍ ആകാശിന് പ്രധാന പങ്കുണ്ടെന്നാണ് സൂചന. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലാണ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.പരിശോധനക്ക് ശേഷം ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ആകാശിനെതിരെ സ്വര്‍ണക്കടത്ത് കേസില്‍ എഫ്.ഐ.ആര്‍ ഉണ്ടായിരുന്നില്ല. വിവാദമായ ഷുഹൈബ് വധക്കേസില്‍ ഒന്നാംപ്രതിയാണ് ആകാശ് തില്ലങ്കേരി.

Previous ArticleNext Article