
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പരീക്ഷയുടെ ചോദ്യപേപ്പർ ആവർത്തിച്ചു. ഇന്നലെ നടന്ന എം എസ് സി മാത്തമാറ്റിക്സ് നാലാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ആവർത്തനം. കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറാണ് അതേപടി വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ചോദ്യപേപ്പർ ആവർത്തിച്ചത് സർവ്വകലാശാലയെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പരീക്ഷ കൺട്രോളർ മാധ്യമങ്ങളോട് പറഞ്ഞു.