Kerala, News

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സബ്‌വേ യാത്രക്കാർക്കായി തുറന്നു കൊടുത്തു

keralanews kannur railway station subway opened for passengers

കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സബ്‌വേ യാത്രക്കാർക്കായി തുറന്നു കൊടുത്തു.ഒന്നാം നമ്പര്‍ ഫ്‌ളാറ്റ് ഫോമില്‍നിന്ന് രണ്ടിലും മൂന്നിലേക്കും പ്രയാസമില്ലാതെ കടന്നുപോകുന്നതിനാണ് അടിപ്പാത നിര്‍മിച്ചത്.രണ്ട് വര്‍ഷം മുമ്പേയാണ് സബ്‌വേ  നിര്‍മാണം.ആരംഭിച്ചത്.ഇതിന്റെ മേൽക്കൂരയുടെ നിർമാണം പൂർത്തിയായിട്ടില്ല.ഇത് പൂർത്തീകരിച്ച ശേഷം ഉൽഘാടനം നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.എന്നാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സബ്‌വേ തുറന്നു കൊടുക്കുവാൻ പി.കെ ശ്രീമതി ടീച്ചർ എം.പി നിർദേശിക്കുകയായിരുന്നു.

Previous ArticleNext Article