കണ്ണൂർ: കേന്ദ്ര ബജറ്റിൽ നാലാം പ്ലാറ്റുഫോമിന് അനുമതി ലഭിച്ചത് കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് പുത്തൻ മുഖച്ഛായ പകരും. പാസ്സന്ജര്സ് അസോസിയേഷനുകളും ജനപ്രതിനിധികളും നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടു. ഏറെ നാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. കോഴിക്കോടിന് ശേഷം പാലക്കാട് ഡിവിഷന് കീഴിൽ ഏറ്റവും വരുമാനമുള്ള സ്റ്റേഷൻ ആണ് കണ്ണൂർ.
ട്രെയിൻ കടന്നുപോകാൻ മുന്ന് പ്ലാറ്റുഫോമുകളാണ് നിലവിലുള്ളത്. വണ്ടികളുടെയും യാത്രക്കാരുടെയും എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നാലാം പ്ലാറ്റുഫോം അനിവാര്യമാണ്. ഇതോടെ സ്റ്റേഷൻ കവാടത്തിലെയും സ്റ്റേഷൻ റോഡിലെയും തിരക്ക് കുറക്കാൻ കഴിയും. ദക്ഷിണ റെയിൽവേ മാനേജർ ഈ മാസം 27 നു കണ്ണൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കും. നാലാം പ്ലാറ്റുഫോം പദ്ദതിയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ത്വരിതപ്പെടുത്താൻ എം പി നിർദേശം നൽകിയിട്ടുണ്ട്.