
കണ്ണൂർ : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ് കേരളയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. 15വര്ഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ പിൻവലിക്കുന്നതിനും ബസ് ബോഡി നിർമാണം ഉൾപ്പെടെയുള്ള വാഹന റിപ്പയറിങ് ജോലികൾ കുത്തക കമ്പനികൾക്ക് തീറെഴുതാനുമുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയുമാണ് സമരം.തിരുവനന്തപുരം ഒഴികെയുള്ള മുഴുവൻ ജില്ലകളിലും നടന്ന സമരത്തിന്റെ ഭാഗമായാണ് കണ്ണൂരിലും തൊഴിലാളികൾ പോസ്റ്റ് ഓഫീസ് ഉപരോധിച്ചത്..