
തളിപ്പറമ്പ് : കണ്ണൂർ ജില്ലയിൽ കൊലപാതക രാഷ്ട്രീയം നിലനിർത്തുക എന്നത് സിപിഎമ്മിന്റെയും ബിജെപിയുടെയും ഹിഡൻ അജൻഡയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. കണ്ണൂരിലെ അമ്മമാരുടെ കണ്ണീരിന് അറുതിവരുത്താൻ സിപിഎമ്മും ബിജെപിയും തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പൊലീസിനെ സ്വതന്ത്രമാക്കണമെന്നും ഇത്തരം നടപടികളിലൂടെ മാത്രമേ കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ രാഷ്ട്രീയ അക്രമങ്ങൾക്ക് തടയിടാനാകൂ എന്നും പാച്ചേനി പറഞ്ഞു.