
ന്യൂഡൽഹി:ഐ.എസ് ബന്ധമുള്ള കണ്ണൂർ സ്വദേശിയെ ഡൽഹി വിമാനത്താവളത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.തുർക്കിയിൽ നിന്നും നാടുകടത്തിയ ഇയാളിൽ നിന്നും വ്യാജ പാസ്സ്പോർട്ടും പിടിച്ചെടുത്തു.അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ നൽകിയ വിവരത്തെ തുടർന്നാണ് ഡൽഹി പൊലീസിലെ പ്രത്യേക വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തത്. വഞ്ചന,വ്യാജരേഖ ചമയ്ക്കൽ,ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇയാൾക്കെതിരെ കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.വ്യാജ പാസ്സ്പോർട്ടുമായി തുർക്കിയിൽ നിന്നും സിറിയയിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ നാടുകടത്തുകയായിരുന്നു എന്നാണ് ഇന്റലിജൻസ് നൽകിയ വിവരം.കേരളത്തിൽ നിന്നും ഐ.എസ്സിൽ ചേർന്ന ആളുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.