കണ്ണൂർ:കണ്ണൂര്‍-മുംബൈ ഗോ എയര്‍ സര്‍വീസ് ജനുവരി 10 മുതല്‍ ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ജനുവരി പത്ത് മുതല്‍ കണ്ണൂര്‍-മുംബൈ സര്‍വീസും 11 മുതല്‍ മുംബൈ-കണ്ണൂര്‍ സര്‍വീസും തുടങ്ങും. രണ്ടുമണിക്കൂറാണ് യാത്രാസമയം.കണ്ണൂരില്‍ നിന്ന് രാത്രി 11ന് പുറപ്പെടുന്ന ജി 8-621 വിമാനം പുലര്‍ച്ചെ ഒന്നിന് മുംബൈയിലെത്തും. മുംബൈയില്‍ നിന്ന് രാത്രി 12.45ന് പുറപ്പെടുന്ന ജി 8-620 വിമാനം പുലര്‍ച്ചെ 2.45ന് കണ്ണൂരിലിറങ്ങും.കണ്ണൂര്‍-മുംബൈ സെക്ടറിലെ യാത്രക്കാരുടെ എണ്ണം പരിഗണിച്ചാണ് പുതിയ സര്‍വീസുകള്‍.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകളും വൈകാതെ ആരംഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
Kerala, News
കണ്ണൂര്‍-മുംബൈ ഗോ എയര്‍ സര്‍വീസ് ജനുവരി 10 മുതല്‍ ആരംഭിക്കും
Previous Articleചിപ്പ് ഇല്ലാത്ത എടിഎം കാർഡുകൾ ജനുവരി ഒന്നുമുതൽ പ്രവർത്തിക്കില്ല