Kerala

വായ്‌പറമ്പിൽ പുലിയെ കുടുക്കാൻ വനം വകുപ്പ് സ്ഥാപിച്ച കൂട് തിരിച്ചെടുക്കാൻ സാധ്യത

keralanews kannur leopard threat

കണ്ണൂർ : ഇത്ര ദിവസമായിട്ടും പുലി കുടുങ്ങാത്തതിനെ തുടർന്ന് വായ്പ്പറമ്പിൽ വനം വകുപ്പ് പുലിയെ കുടുക്കാൻ സ്ഥാപിച്ച കൂട് തിരിച്ചെടുക്കാൻ സാധ്യത. കെണി ഒരുക്കി മുന്ന് ദിവസം കഴിഞ്ഞിട്ടും പുലി കുടുങ്ങിയില്ല. പുലിയെ വീഴ്ത്താൻ നായയെ  കെട്ടിയിട്ടതിൽ പ്രതിഷേധിച്ച് മൃഗസ്നേഹികൾ എസ് പി സി എയ്‌ക്ക്‌ പരാതി നൽകിയിരുന്നു. പിന്നീട് ബീഫ് വെക്കാൻ തീരുമാനമാവുകയും എന്നാൽ അത് കുറുക്കൻ ഉൾപ്പെടെയുള്ള മൃഗങ്ങൾ കൂട്ടിനകത്തു കേറാൻ സാധ്യത ഉണ്ടാക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞതോടെ ഉപേക്ഷിക്കുകയും ആയിരുന്നു. ഇതോടെ കൂട് സ്ഥാപിച്ചിട്ട് കാര്യമൊന്നുമില്ലെന്ന തീരുമാനത്തിൽ വനം വകുപ്പ് എത്തുകയായിരുന്നു.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *