കണ്ണൂർ: കണ്ണൂർ നഗരത്തെ ഭീതിയിലാഴ്ത്തിയ പുലി വളർത്തു പുലിയെന്ന് അധികൃതർ. വനം വകുപ്പ് വെറ്റിനറി സർജനാണ് റിപ്പോർട്ട് നൽകിയത്. കണ്ണൂർ തായതെരുവിൽ വെച്ചാണ് പുലിയെ കണ്ടത്. തുടർന്ന് മയക്ക് വെടിവെച്ച് പിലിയെ പിടികൂടി. തുടർന്ന് നെയ്യാറ്റിൻകര മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
എന്നാൽ വളർത്തു പുലിയാണെന്ന സംശയങ്ങൾ പുലിയെ കാട്ടിലേക്ക് തുറന്ന് വിടാനാകാതെ അധികൃതർ കുഴങ്ങുകയാണ്. പിടി കൂടിയ ദിവസം തന്നെ ആളുകളുടെ ശബ്ദങ്ങൾ കേട്ടിട്ടും പുലി ശാന്തനായി ഇരുന്നതും വളർത്തു പുലിയാണെന്ന സംശയം കൂടുതൽ ബലപ്പെടുത്തുന്നതാണ്.
ആരെങ്കിലും രഹസ്യമായി വളർത്തിയിരുന്ന പുലി കൂട്ടിൽ നിന്ന് ചാടി വന്നതാകാം അല്ലെങ്കിൽ ഏതെങ്കിലും സർക്കസ്സ് കൂടാരത്തിൽ നിന്നോ മറ്റോ ചാടിയ പുലിയാണെന്നും സംശയിക്കുന്നുണ്ട്.