
കണ്ണൂർ ∙ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ തമ്മിലുള്ള ശീതസമരത്തിൽ ആരോഗ്യമന്ത്രിയുടെ താക്കീത്. ജില്ലാ ആശുപത്രിയിൽ ചില ഡോക്ടർമാരുടെ കളിയുണ്ടെന്നും ഇനി അതുവേണ്ടെന്നും മന്ത്രി കെ.കെ.ശൈലജ മുന്നറിയിപ്പ് നൽകി. ഡോക്ടർമാർക്കു സർക്കാർ എല്ലാവിധ സംരക്ഷണവും നൽകും. ഡോക്ടർമാരെ ആക്രമിക്കാനൊന്നും ആരെയും അനുവദിക്കില്ല. ഇതിനനുസരിച്ചു ഡോക്ടർമാരിൽ നിന്നും മികച്ച സേവനം ഉണ്ടാകേണ്ടതുണ്ട്. രോഗികളോടു നല്ല നിലയിൽ ഡോക്ടർമാർ പെരുമാറണം. ആശുപത്രിയുടെ കാര്യത്തിൽ ജില്ലാ പഞ്ചായത്ത് അധികൃതർ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും മന്ത്രി നിർദേശിച്ചു.